നിർമ്മലം പുതുയുഗ ശുചിത്വ കേരളം ജനകീയ ക്യാമ്പയിൻ
മാലിന്യ രഹിത പുതുയുഗ കേരളത്തിനായി സംസ്ഥാനത്തല നിർമ്മലം പുതുയുഗ ശുചിത്വ കേരളം ജനകീയ ക്യാമ്പയിന്റെ ഉൽഘാടനത്തോടു അനുബന്ധിച്ച് കൊടകര ഗ്രാമപഞ്ചായത്തിൽ വിളംബര ജാഥ നടത്തി. ജാഥ ഉൽഘാടനം വൈസ് പ്രസിഡന്റ് ശ്രീമതി പ്രനില ഗിരീശൻ നിർവഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ വിനയൻ തോട്ടപ്പിള്ളി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മിനി ദാസൻ വാർഡ് മെമ്പർമാർ പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി സുനിൽകുമാർ എം എ പഞ്ചായത്ത് ഉദ്യോഗസ്ഥർ , തൊഴിലുറപ്പ് അംഗങ്ങൾ , ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവർ വിളംബര ജാഥയിൽ പങ്കെടുത്തു.