കൊടകര ഗ്രാമപഞ്ചായത്ത് 2026-27 സാമ്പത്തിക വർഷത്തിൽ വസ്തി നികുതി പിരിവ് ഒരു വാർഡിൽ (7-)0 വാർഡ്) സംസ്ഥാനത്ത് ആദ്യമായി 100% പൂർത്തീകരിച്ചു.
തപാൽ ദിനാചരണം

ലോക ദേശീയ തപാൽ ദിനത്തോടനുബന്ധിച്ച് കൊടകര ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ തപാൽ ദിനാചരണം പരിപാടി സംഘടിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഭിലാഷ് ടി എസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് പ്രനില ഗിരീശൻ ഉദ്ഘാടനം നിർവഹിച്ചു. പോസ്റ്റൽ ഡിപ്പാർട്മെന്റ് ചാലക്കുടി സബ് ഡിവിഷൻ തപാൽ ഇൻസ്പെക്ടർ ജിബിൻ ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി. കത്തുകളുടെയും, തപാൽ സംവിധാനങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ചും, നിലവിലെ തപാൽ സംവിധാനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ജനപ്രതിനിധികളായ സ്മിത മനോജ് അഡ്വ. നയൽ പ്രസാദ് ലൈബ്രേറിയൻ സുഷമ റ്റി ശാന്തൻ, ഇ കെ രാജലക്ഷ്മി എന്നിവർ സംസാരിച്ചു. കത്തെഴുത്തിനെ പ്രോത്സാഹിപ്പിക്കുന്നതിനും പോസ്റ്റൽ സർവീസിനെ അറിയുന്നതിനും ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയിൽ കൊടകര ഗവ. നാഷണൽ ബോയ്സ്, ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളും ഗ്രന്ഥശാല അംഗങ്ങളും പങ്കെടുത്തു. തുടർന്ന് തങ്ങളുടെ പ്രിയപ്പെട്ടവർക്ക് കത്തുകളെഴുതി കൊടകര തപാൽ ഓഫീസിലെ തപാൽ പെട്ടിയിൽ നിക്ഷേപിച്ചു. പൊതു വിഭാഗം അംഗങ്ങൾക്കായി നടത്തിയ ഗാന്ധി ക്വിസ് മത്സരത്തിൽ വിജയികൾക്കുള്ള സമ്മാനവിതരണവും നടത്തി.

World Post Day Celebration