ചാലക്കുടി ഉപജില്ലാ ശാസ്ത്രോത്സവം - 2026
ചാലക്കുടി ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി കൊടകര: 2026–27 അധ്യയന വർഷത്തെ ചാലക്കുടി വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി. മേളകൾക്ക് കൊടകരയിൽ തുടക്കമായി. ഒക്ടോബർ 5, 6 തീയതികളിലായി കൊടകര ജി.എൽ.പി.എസ്., ജി.എച്ച്.എസ്.എസ്., ജി.എൻ.ബി.എച്ച്.എസ്., സെന്റ് ഡോൺ ബോസ്കോ ജി.എച്ച്.എസ്. എന്നീ വിദ്യാലയങ്ങളിലാണ് മേളകൾ നടക്കുന്നത്. കൊടകരയിൽ നടന്ന ഉദ്ഘാടന സമ്മേളനം ചാലക്കുടി എം.എൽ.എ ശ്രീ. സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോയ് നെല്ലിശ്ശേരി അധ്യക്ഷത വഹിച്ചു. ചാലക്കുടി എ.ഇ.ഒ ശ്രീമതി ജയന്തി ടി.എം. പതാക ഉയർത്തി. കൊടകര ജി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ ശ്രീ. സുധീർ എം. സ്വാഗതം പറഞ്ഞു. ചാലക്കുടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി ആലീസ് ഷിബു, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ജാൻസി പൗലോസ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സ്വപ്ന സത്യൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. വിനയൻ തോട്ടപ്പള്ളി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മിനി ദാസൻ എന്നവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രത്യേകംചാലക്കുടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ജയന്തി ടി എം കൃതജ്ഞത അർപ്പിച്ച് സംസാരിച്ചു. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, പ്രധാനാധ്യാപകർ, അധ്യാപകർ,അനധ്യാപകർ, വിവിധ സംഘടനാ പ്രതിനിധികൾ, വിദ്യാർഥികൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. വിദ്യാർഥികളിലെ ശാസ്ത്രീയ ചിന്ത, സർഗാത്മകത, അന്വേഷണാത്മക മനോഭാവം, സാങ്കേതിക വൈദഗ്ധ്യം എന്നിവ വളർത്തുന്നതിനും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുമുള്ള വേദിയാണ് ഉപജില്ലാ ശാസ്ത്രോത്സവം. വിവിധ വിഭാഗങ്ങളിലായി നിരവധി വിദ്യാർഥികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്.