ഹരിത കര്‍മ്മ സേന
കൊടകര ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന ഏറ്റെടുത്ത ആദ്യ രണ്ടു മാസങ്ങളിൽ തന്നെ പതിനായിരം രൂപയ്ക്ക് മുകളിൽ ഓരോ വാർഡിലും നേടാൻ കഴിഞ്ഞത് മൂലം കളക്ടേർസ് ട്രോഫിക്ക് അർഹരായിട്ടുണ്ട്. നിലവിൽ ഹരിത കർമ്മ സേനാംഗങ്ങൾക്ക് പ്രതിമാസം ശരാശരി 14000 രൂപ വേതനം ഉറപ്പാക്കുന്നതിനും കൊടകര ഗ്രാമപഞ്ചായത്തിനു സാധിച്ചിട്ടുണ്ട് കൊടകര പഞ്ചായത്തിലെ സഹൃദയ കോളേജ് ഗവ:ബോയ്സ് സ്കൂൾ ഗവ:ഗേൾസ് സ്കൂൾ എന്നി വിദ്യാലയങ്ങളിലെ എൻഎസ്എസ് യൂണിറ്റുകൾ മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറണമെന്ന് ബോധവൽക്കരണം നടത്തുന്നതിനായി എല്ലാ വാർഡുകളിലെയും വീടുകൾ തോറും കയറി ബോധവൽക്കരണം നടത്തിയിരുന്നു. മാലിന്യ സംസ്കരണത്തിൽ ഈ സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ നടത്തിയ പ്രവർത്തനങ്ങൾ വളരെ എടുത്തു പറയേണ്ടവ തന്നെയാണ് . ഹരിത കർമ്മ സേനക്ക് മാലിന്യം കൈമാറാത്തവർക്ക് ഫൈൻ തുടങ്ങിയ ശിക്ഷ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്. 2024 ജനുവരി മുതൽ കുടിശ്ശിക തീർത്ത ഹരിതകർമ്മ സേന യൂസർ ഫീ കാർഡ് പഞ്ചായത്തിലെ സേവനങ്ങൾക്ക് നിർബന്ധമാക്കിയിട്ടുണ്ട്. പഞ്ചായത്ത് തല വിജിലൻസ് സ്‌ക്വാഡിന്റെ നിരന്തരമായ സ്‌ക്വാഡ് പ്രവർത്തനങ്ങൾ നിരോധിത പ്ലാസ്റ്റികിൻ്റെ ഉപയോഗം കുറക്കുന്നതിനും അജൈവ മാലിന്യങ്ങൾ കത്തിക്കാതെയും വലിച്ചെറിയാതെയും തരംതിരിച്ച് കൈമാറുന്നതിനും ജനങ്ങളിൽ അവബോധം ഉണ്ടാക്കിയെടുക്കുന്നതിനും പ്രത്യേക പങ്കുവഹിച്ചിട്ടുണ്ട്. 2023-24 സാമ്പത്തിക വർഷത്തിൽ വിവിധ ചട്ടലംഘനങ്ങൾക്ക് 179500 രൂപയും 2024-25 സാമ്പത്തിക വർഷത്തിൽ 211000 രൂപയും പിഴച്ചുമത്തുകയും ആയത് അടവാക്കുകയും ചെയ്തിട്ടുള്ളതാണ്.തുടർന്ന് ഹരിത സേന പ്രവർത്തനങ്ങൾ ഉർജ്ജിതമൊക്കുന്നതിൻ്റെ ഭാഗമായി എല്ലാ ഹരിത സേനാംഗങ്ങൾക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നതിന് പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്. ഓരോ ഹരിത കർമ്മ സേനാംഗങ്ങൾക്കും ഐഡി കാർഡും മഴയത്ത് ജോലി ചെയ്യുന്നതിന് റെയിൻ കോട്ടും ശക്തമായ ചൂട് കാലത്ത് തൊപ്പിയും ഗ്ലൗസും തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുന്നതിന് ഗ്രാമപഞ്ചായത്തിന് സാധിച്ചിട്ടുണ്ട്. ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ സംഭരിക്കുന്നതിനായി 2 എം സി എഫുകളാണ് ആദ്യ ഘട്ടത്തിൽ കൊടകര ഗ്രാമപഞ്ചായത്തിന് ഉണ്ടായിരുന്നത്. തുടർച്ചയായ ബോധവൽക്കരണത്തിന്റെയും പ്രവർത്തനങ്ങളുടെയും ഭാഗമായി എല്ലാവരുടെയും സഹകരണങ്ങൾ ലഭിച്ചപ്പോൾ ശേഖരിച്ച മാലിന്യങ്ങൾ സംഭരിക്കുന്നതിന് രണ്ട് എംസിഎഫുകൾ പുതിയതായി തുടങ്ങി. നാല് എംസിഎഫുകളിലും ആവശ്യമായ ടോയ്ലറ്റ് സൗകര്യങ്ങളും അഗ്നിബാധ സുരക്ഷാ സംവിധാനങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിന് സാധിച്ചിട്ടുണ്ട്. എല്ലാ ഹരിത കർമ്മ സേനാംഗങ്ങൾക്കും അഗ്നിബാധയുണ്ടായാൽ നേരിടുന്നതിനു വേണ്ടി അഗ്നിസുരക്ഷാ വകുപ്പിൽ നിന്നും വിദഗ്ധ പരിശീലനം നൽകുന്നതിനും സാധിച്ചിട്ടുണ്ട്. ഹരിത കർമ്മ സേനാംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടി ഇൻഷുറൻസ് ഉല്ലാസയാത്ര മോട്ടിവേഷൻ ക്ലാസുകൾ എന്നിവയും നൽകിയിട്ടുണ്ട്. ഹരിതമിത്രം ക്യു ആർ കോഡ് പതിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ ഹരിത കർമ്മ സേനാംഗങ്ങൾക്കും ഫോൺ ഉപയോഗിക്കുന്നതിനും ഹരിതമിത്രം ആപ്പ് ഉപയോഗിക്കുന്നതിനും പരിശീലനം നൽകിയിട്ടുണ്ട്. സ്മാർട്ട് ഫോൺ ഇല്ലാത്ത എല്ലാ ഹരിത കർമ്മ സേന അംഗങ്ങൾക്കും സ്മാർട്ട് ഫോൺ വാങ്ങുന്നതിനും സാധിച്ചിട്ടുണ്ട്. ഹരിതമിത്രം ആപ്പ് എൻറോൾമെൻറ് 100 ശതമാനം പൂർത്തീകരിക്കാനും 2024 ഒക്ടോബർ മുതൽ 100 ശതമാനം സേവനം ആപ്പിലൂടെ ഉറപ്പു വരുത്തുന്നതിനും സാധിച്ചിട്ടുണ്ട്.പഞ്ചായത്തിലെ എല്ലാ മാലിന്യ പ്രവർത്തനങ്ങളിലും ഹരിത കർമ്മ സേനയുടെ സജീവ സാന്നിധ്യം ഉണ്ടാകാറുണ്ട്. കൊടകര ടൗൺ ക്ലീൻ ചെയ്യുന്നതിലും GVP കൾ മാറ്റി സ്നേഹാരാമങ്ങൾ ആക്കുന്നതിലും ഓസോൺ ദിനത്തിൽ മാലിന്യ "സംസ്കരണവും പൊതു അവബോധവും" എന്ന വിഷയത്തെ ആസ്പദമാക്കി ഹരിത കർമ്മ സേനയിലെ അംഗങ്ങൾ ഫ്ലാഷ്മോബ് നടത്തിയും വിദ്യാർഥികളിൽ മാലിന്യ സംസ്കരണം അവിഭാജ്യ ഘടകമാണെന്ന് ബോധവൽക്കരണം നടത്തുന്നതിന് മാലിന്യ സംസ്കരണത്തെ ആസ്പദമാക്കി ക്വിസ് മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതിനും ഹരിത കർമ്മ സേന മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചിട്ടുണ്ട്.ഹരിത കൺസോർഷൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഹരിത കർമ്മ സേനയുടെ വിവിധ രജിസ്റ്ററുകൾ സൂക്ഷിച്ചു വരുന്നു. പഞ്ചായത്തിലെ നാല് എംസിഎഫുകളിലും സ്റ്റോക്ക് രജിസ്റ്റർ സ്റ്റോക്ക് ഔട്ട് രജിസ്റ്റർ വെഹിക്കിൾ രജിസ്റ്റർ വിസിറ്റേഴ്സ് ബുക്ക് തുടങ്ങിയ രജിസ്റ്ററുകൾ സൂക്ഷിച്ചു വരികയും ആയത് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കൃത്യമായി മോണിറ്റർ ചെയ്തു വരുന്നതുമാണ്. ഹരിത കർമ്മ സേന വേതനം ഉയർത്തുന്നതിന് പഞ്ചായത്തിലെ ബയോബിൻ നൽകിയ ഉപഭോക്താക്കൾക്കും വീടുകളിൽ നിന്നും ആവശ്യമനുസരിച്ച് ഇനോക്കുലം വിൽപ്പന നടത്തി വരുന്നു. കിണറുകളിലെ വെള്ളം ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന ഡോക്ടർ ക്ലോറോ എന്ന ഉൽപ്പന്നവും ഹരിത കർമ്മ സേന വിൽപ്പന നടത്തി വരുന്നു.2023 മാർച്ച് വരെ പ്ലാനറ്റ് എർത്ത് എന്ന ഏജൻസി മുഖേന അപ്പോളോ കമ്പനിയുടെ CSR ഫണ്ട് ഉപയോഗിച്ച് ലഭിച്ചിരുന്ന വാഹനം അജൈവ മാലിന്യ ശേഖരണത്തിനായി ഉപയോഗിച്ചിരുന്നു. നിലവിൽ വാടകയ്ക്ക് വാഹനം എടുത്തു പ്രവർത്തിച്ചു വരുന്നു. ഹരിത കർമ്മ സേനാംഗങ്ങൾക്ക് Dec 2023 മുതൽ അക്കൗണ്ട് വഴി ശമ്പളം നൽകുന്നതിനും അത് വഴി സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കുന്നതിനും സാധിച്ചിട്ടുണ്ട്.2023-24 സാമ്പത്തിക വർഷത്തിൽ 138 TON (138969 kg) 2024-25 സാമ്പത്തിക വർഷത്തിൽ 162 TON (162784 kg) സെഗ്രിഗേറ്റഡ് വേസ്റ്റും കൂടാതെ ഏകദേശം 140 ton ലെഗസി MLP മാലിന്യങ്ങളും ശുചിത്വ മിഷൻ എംപാനൽ എജൻസികൾക്ക് കൈമാറുന്നതിനും കൊടകര ഗ്രാമപഞ്ചായത്തിനു കഴിഞ്ഞിട്ടുണ്ട്.നാല് MCF കളിലായ് 30 ടൺ അജൈവ മാലിന്യം ശേഖരിക്കുന്നതിനും തരംതിരിക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. വേസ്റ്റ് കളക്ഷൻ കലണ്ടർ പ്രകാരം മാലിന്യങ്ങൾ കൃത്യമായി ശേഖരിച്ച് യഥാസമയം MCF ലേക്ക് മാറ്റുന്നതിനും വേണ്ട പ്രവർത്തനങ്ങൾ നടത്തി വരുന്നു.